മഴയുള്ള സന്ധ്യയിൽ

മഴയുള്ള സന്ധ്യയിൽ
.............. ........ ..........
മഴയെ സ്നേഹിച്ചവളുടെ മിഴികളിൽ
സന്ധ്യതൻ പ്രണയരാഗമോ....
അവളുടെ ചുരുൾ മുടിയിൽ
മെല്ലെ തഴുകിയ തെന്നൽ
കാതിലെ ലോലാക്കിൽ താളമിട്ട്
കാതിലോതിയത് കവിതയോ...
ഇന്നീ മഴയുള്ള സന്ധ്യയിൽ
തെളിയുന്ന ദീപത്തിൽ നിൻ
മിഴികളിൽ തെളിയുന്നതനുരാഗ
വര്ണങ്ങളോ...
കൂരിരുളാൽ മാറാല പറ്റിയൊരെൻ
മനസ്സിന്റെ നാലുകെട്ടിൻ
തുളസിത്തറയിലെ തിരിയായ്
തെളിഞ്ഞു നിൻ മന്ദസ്മിതം.
നിന്‍റെ പാദസരങ്ങൾ ഓടികളിച്ചെന്നു -
ള്ളിലെ ഇടനാഴികളിലെന്നും
ജന്മങ്ങൾ കൂട്ടായി വരുമെന്ന് പാടി..
നിന്റെ ഒരു നോക്കെന്നിലെത്താഞ്ഞതിൽ
പരിഭവം പൂണ്ടൊരെന്നെ
ഇന്നലെ മഴയുള്ള സന്ധ്യയിൽ
നീ കളിയാക്കിയുണർത്തിയില്ലേ ...
തുളസിതൻ നന്മ മുടിയിൽ ചൂടി
നീയാകസവു ചുറ്റി ദേവിയെ പോൽ
അമ്പലമുറ്റത്ത് നിന്ന നേരം
അരയാലിൻചോട്ടിൽ നിന്നൊരെന്നെ
അഞ്ജന കണ്ണാൽ
നോട്ടമെറിഞ്ഞതെന്നിടനെഞ്ചിൽ
പ്രണയ ശരങ്ങളായ് ....
ഇന്നീ മഴയുള്ള സന്ധ്യയിൽ
ചാരത്തണഞ്ഞ നിൻ
മിഴികളിലെ കവിത ഞാനിവിടെ
കുറിച്ചിടട്ടെ ....
------------------------------------------------
രാജീവ് സോമരാജ് . കോന്നി

Comments

Popular posts from this blog

ജന്മദിനം

മിഴികളിലെ കവിത

ഫിനിക്സ്