Posts

Showing posts from February, 2017

ആരാണിവൻ

Image
ആരാണിവൻ .............................. ആരാണിവൻ ഇടുങ്ങിയ ഇടനാഴിയിലുടെ പായുന്നവൻ ഇരുണ്ട ഇടനാഴികളിലെ ഭിത്തികളിൽ ജനന മരണ കണക്കുകൾ എഴുതി വെച്ചിടുന്നവൻ വിശാലമീ ലോകത്ത് വിശാലയമായി ജീവിക്കണമെന്ന് വീമ്പിളക്കിയവന് ഇടുങ്ങിയാറടിമണ്ണ് നൽകിയവൻ വിശാലഹൃദയർക്ക്  ചിന്തയായി ആരാണിവൻ? ആണിയിലിടിച്ചു കാറ്റത്താടുന്ന കടലാസ്സുകളിലൂടെ വർഷങ്ങൾ എണ്ണി മടുത്ത കണ്ണുകളിൽ തിമിരവും വിരലുകളിൽ ചുളിവും നൽകിയവൻ ഞാൻ ഞാനായീ സാഗര തീരത്ത് തിരമാലകളെണ്ണി നിൽക്കുമ്പോൾ ഉദായസ്തമയങ്ങൾ നൽകി എവിടെയോ പോയി മറഞ്ഞവൻ അവന് പിറകെ നാമെല്ലാവരും പായുന്നു പിന്നിലും അവനുണ്ടെന്നറിയാതെ എണ്ണിയാൽ തീരാത്ത മുടിയിഴകൾ വലിച്ചു നീട്ടിയപ്പോൾ തലയിലിരുന്നവൻ ഓതി തന്നതാണീ കവിത ...... രാജീവ് സോമരാജ് , കോന്നി 04/11/2016

മഴയുടെ കൂട്

മഴയുടെ കൂട് ......................... കഴിഞ്ഞ തുലാമാസ സന്ധ്യയിൽ ആർത്തലച്ചു വന്നവളെ ഞാനെൻ മച്ചിന്റെ മുകളിലെ കൂട്ടിലടച്ചിട്ടു ഉഷ്ണം കൊണ്ടെൻ മേനി പൊള്ളി മീനമാസച്ചൂടിൽ എന്നിട്ടും മച്ചിലേക്കെത്തിയില്ല ഇടവത്തിലവളുടെ തോഴി വന്നിട്ടും ഇവിടെയില്ലെന്ന കള്ളമോതി ഞാൻ കോണിപ്പടിയടഞ്ഞു നിന്നു ഇന്നീ തുലമാസ സന്ധ്യയിൽ മച്ചിന്റെ മുകളിലെ തട്ടും മുട്ടും കേട്ട് ഞാൻ കൂടിന്റെ വാതിൽ മെല്ലെ തുറന്നു ആർത്തിറങ്ങി പെയ്തു  വെള്ളിയിൽ തീർത്തരഞ്ഞാണവും പാദസരങ്ങളും കിലുങ്ങിയയെച്ചയിലെൻ നെഞ്ചിടുപ്പേറി മതിയെന്നു പറയും വരെ നനയിച്ചു നിന്റെ സ്നേഹക്കൂടെനിക്ക് തടവറയല്ല എങ്കിലും പെയ്തിറങ്ങാൻ കൊതിപൂണ്ടു നിൽക്കുമെൻ മനസ്സാണിത് ........ രാജീവ് സോമരാജ്, കോന്നി 07.11.2016

മഴയുള്ള സന്ധ്യയിൽ

മഴയുള്ള സന്ധ്യയിൽ .............. ........ .......... മഴയെ സ്നേഹിച്ചവളുടെ മിഴികളിൽ സന്ധ്യതൻ പ്രണയരാഗമോ.... അവളുടെ ചുരുൾ മുടിയിൽ മെല്ലെ തഴുകിയ തെന്നൽ കാതിലെ ലോലാക്കിൽ താളമിട്ട് കാതിലോതിയത് കവിതയോ... ഇന്നീ മഴയുള്ള സന്ധ്യയിൽ തെളിയുന്ന ദീപത്തിൽ നിൻ മിഴികളിൽ തെളിയുന്നതനുരാഗ വര്ണങ്ങളോ... കൂരിരുളാൽ മാറാല പറ്റിയൊരെൻ മനസ്സിന്റെ നാലുകെട്ടിൻ തുളസിത്തറയിലെ തിരിയായ് തെളിഞ്ഞു നിൻ മന്ദസ്മിതം. നിന്‍റെ പാദസരങ്ങൾ ഓടികളിച്ചെന്നു - ള്ളിലെ ഇടനാഴികളിലെന്നും ജന്മങ്ങൾ കൂട്ടായി വരുമെന്ന് പാടി.. നിന്റെ ഒരു നോക്കെന്നിലെത്താഞ്ഞതിൽ പരിഭവം പൂണ്ടൊരെന്നെ ഇന്നലെ മഴയുള്ള സന്ധ്യയിൽ നീ കളിയാക്കിയുണർത്തിയില്ലേ ... തുളസിതൻ നന്മ മുടിയിൽ ചൂടി നീയാകസവു ചുറ്റി ദേവിയെ പോൽ അമ്പലമുറ്റത്ത് നിന്ന നേരം അരയാലിൻചോട്ടിൽ നിന്നൊരെന്നെ അഞ്ജന കണ്ണാൽ നോട്ടമെറിഞ്ഞതെന്നിടനെഞ്ചിൽ പ്രണയ ശരങ്ങളായ് .... ഇന്നീ മഴയുള്ള സന്ധ്യയിൽ ചാരത്തണഞ്ഞ നിൻ മിഴികളിലെ കവിത ഞാനിവിടെ കുറിച്ചിടട്ടെ .... ------------------------------------------------ രാജീവ് സോമരാജ് . കോന്നി

മാറ്റങ്ങൾ

മാറ്റങ്ങൾ -------------------------- മാറ്റങ്ങളുണ്ടായി  മാറ്റങ്ങളുണ്ടായി വിപ്ലവം വിജയിച്ച നാളുകളിൽ കൊടിയുടെ നിറമില്ല ജാതിയുടെ പേരില്ല മാനവരൊന്നായ വിപ്ലവങ്ങൾ വാക്കല്ല, നോട്ടല്ല മാറ്റം അറിയുക നിങ്ങൾ ചേരികളുണ്ടിവിടെ കോളനിയുണ്ടിവിടെ അവിടെയാണ് അവിടെയാണ് മാറ്റമെത്തേണ്ടത് വിശപ്പിന്റെ വിളിയുയരുന്നിവിടെ ബാല്യങ്ങൾ അലയുന്നിവിടെ തെരുവിൽ നിലവിളിയുയരുന്നിവിടെ കാടിന്റെ മക്കൾ നാടിന്റെ മക്കൾ പട്ടിണിയിൽ മരിക്കുന്നിവിടെ ഇവിടെയാണ് ഇവിടെയാണ് മാറ്റമെത്തേണ്ടത് ഗാന്ധിജി സ്വപ്നം കണ്ടൊരു മാറ്റം നമ്മൾ സ്വപ്നം കാണുന്നൊരു മാറ്റം രാജീവ് സോമരാജ് , കോന്നി

ചിന്തകൾ വിൽപ്പനക്ക്

ചിന്തകൾ വിൽപ്പനക്ക് -------------------------------------- വിൽക്കുവാൻ വെച്ച് ഞാനെൻ ചിന്തകളൊക്കെ  പുസ്തകത്താളുകളിലച്ചടിച്ച്‌ തോന്നിയതൊക്കെ എഴുതി ഞാനെൻ കടലാസ്സുകളിലാരുമറിയാതെ രാത്രികളിൽ . ചിന്തകളൊക്കെ വെറുത്ത നാളിൽ കീറിയെറിഞ്ഞു ഞാൻ ആയിരം ശാപവാക്കുകളാൽ എന്നിട്ടുമെഴുതി ഞാൻ മുഖപുസ്തകത്തിൽ നൂറു നൂറു ഇഷ്ടങ്ങളിൽ കണ്ണോടിക്കുവാൻ മൂക്കുകുത്തി വീണ പ്രണയത്തിൻ ചിരിയും താളം തെറ്റിയ ജീവിത രാഗങ്ങളും വിപ്ലവമുണർത്തിയ വഴിയിലെ വാക്കുകളും തേടി ഞാൻ എണ്ണിയാൽ തീരാത്ത ചിന്തതൻ പുസ്തകത്താളുകളിൽ കാത്തിരുന്നു ഞാൻ ദിവസങ്ങളോളം നാലുവരി കവിതയെ കെട്ടിപുണരുവാൻ കവിയോ കഥാകാരനോ അതോ ഭ്രാന്തനോ വെറും വഴിപോക്കനോ അറിയില്ല ഞാൻ പോകും വഴികളിൽ എന്നെ തേടി വരുന്ന പേരുകൾ വിൽക്കുവാൻ വെച്ച് ഞാനെൻ ചിന്തകളൊക്കെ പുസ്തകത്താളുകളിലച്ചടിച്ച്‌ പുതിയ ചിന്തകൾതൻ മേച്ചിൽ പുറങ്ങൾ തേടുവാൻ .. പോയവർ തൻ വഴിയേ നടക്കുവാൻ ശൂന്യതയില്ലാത്ത വയറിന്റെ മോഹവുമായി -------------------------------------------- രാജീവ് സോമരാജ് ..

ആത്മവിലാപം

ആത്മവിലാപം .......................... ഹൃദയം പൊട്ടുമാറുച്ചത്തിൽ പറഞ്ഞിടട്ടേ .. എന്റെ ചില്ലകൾ നീ വെട്ടിയരിഞ്ഞിടു  ശാപവാക്കുകളാൽ എന്നിൽ തീ കോരിയിടു കത്തി ചാമ്പലാവട്ടെ എന്റെ ചില്ലയിൽ തളിരിട്ട കിനാവള്ളിയിലെ തളിരിലകൾ കടപുഴകി വീഴട്ടെ … മണ്ണിന്റെ മണമേറ്റ എൻ ശരീരത്തെ മണ്ണിൻ തരികൾ ഭുജിക്കട്ടെ മാതാവിൻ ഗർഭപാത്രത്തിൽ തിരികെയെത്തട്ടെ ഇനിയും പിറക്കാത്ത കുഞ്ഞായി ജിവിക്കുവാൻ എനിക്ക് മുന്നേ വളർന്നാമരം തണൽ നൽകാനാവതെ സ്വയം ശപിച്ചു ഇല്ലാതെയാകുന്നത് കണ്ടു നിൽക്കാൻ വയ്യന്റെ ലോകമേ.. അമ്മ തൻ നെഞ്ചിലെ കനലും അച്ചന്റെ ഉള്ളിലെ തേങ്ങലും ഒരു ചിരി മാഞ്ഞ മുഖങ്ങൾ എന്നുള്ളിലെ വിങ്ങുന്ന ഹൃദയത്തിൻ ഭാരമേറ്റിടുന്നു ചിതലരിച്ചൊരാ മേൽക്കൂര പോലെ നാളെ ജീവിതം മണ്ണിൽ പതിച്ചിടാം അന്ന് നീ കർമ്മത്തിൻ കടം പറയാതെ എന്നെ ഏൽക്കണം സ്വാന്ത്വന വാക്കിന്റെ ഒരു പിടി മണ്ണെന്റെ ദേഹം മുടൂമോ  ഇല്ല അറിയില്ലൊരാൾക്കും കഥയും കവിതയും  മനസ്സും നിദ്ര വിട പറഞ്ഞ രാത്രിതൻ ഏകാന്ത വഴികളിൽ സ്വന്ത്വനം വരികളിൽ തേടിയ എൻ നെഞ്ചിലെ ഗദ്ഗദം വരികളിൽ തികയാതെ കണ്ണിൽ തുളമ്പുന്നു.. നിർത്തിടട്ടെ .... രാജീവ് സോമരാജ്

അച്ഛനോട്

അച്ഛനോട് …………………….. നെഞ്ചിലെ ചൂടേറ്റുറങ്ങി മകരമാസ കുളിരറിയാതെ ഞാൻ നിൻ വാക്കിലെ കഥ കേട്ടു മാമുണ്ടു വിശപ്പിന്റെ നോവറിയാതെ ഞാൻ താരാട്ടിനീണത്തിൽ നിൻ വാത്സല്യമറിഞ്ഞാവേളം നിന്നെ പുണർന്നുറങ്ങുവാൻ നീ വരുവോളം നിദ്രയെ മറന്നു ഞാൻ തൊടിയിലെ മുള്ളിൻ മുനയറിയാതെ ഞാൻ നടന്നു പൂമെത്തയായ് നിൻ പാദങ്ങളിലെൻ പാദങ്ങളാൽ ചുംബിക്കവെ കൈവിരൽ തുമ്പിനാൽ നടക്കുവാൻ പഠിപ്പിച്ച നിയെൻ മിഴിയിലെ കാഴ്ച്ചയായ് ചൊല്ലിയാൽ തീരാത്തൊരാ- നന്ദിയെന്ന വാക്കിനളവ് കൂട്ടുന്നു നീ ഇന്നും സ്നേഹമഴയായ് പെയ്തിടുമ്പോൾ എനിക്ക് നൽകിയതൊന്നും തിരിച്ച് നൽകാൻ കഴിയില്ല ഈ ജന്മമല്ലാതെ നിൻ പാദങ്ങളിലർപ്പിക്കുവാൻ എനിക്ക് നൽകിയതൊക്കെയും  എൻ മകനും നൽകുമ്പോൾ തേങ്ങിടുന്നെൻ മനം സ്വാർത്ഥ സ്നേഹത്താൽ പറയൂ …. തണലായ വൃക്ഷമേ നിനക്ക് തണലേകുവാൻ പടുവൃക്ഷമാകാൻ ഞാൻ ജന്മങ്ങളെത്ര കാത്തിരിക്കേണ്ടു?….. രാജീവ് സോമരാജ് , കോന്നി

ശീലക്കേടുകൾ

ശീലക്കേടുകൾ ............................. മൂഢസ്വർഗത്തിലിരുന്ന് വിട്ടകന്ന സ്വപ്നങ്ങളുടെ  കാലിൽ പിടിച്ച് വലിച്ചു തകർന്നൊരു പ്രണയത്തിൻ േവദന പുകക്കുഴലിൻ കൂട്ട് പിടിച്ച് കുപ്പിയിൽ നിറച്ച കവിത വിഴുങ്ങി മറന്നു .....വീണ്ടും ഓർക്കുവാൻ പാടുവാനറിയാത്ത ശബ്ദം കൊണ്ട് പാടിയതൊക്കെ സുന്ദര ഗാനങ്ങൾ കാശില്ലാത്ത നേരത്തു വിശക്കും ചില്ലിട്ട അലമാരിയിൽ വടയും പുട്ടും നോക്കി ചിരിക്കും വഴിയിൽ ഭിക്ഷ യാചിച്ച യാചകനോട് യാചിച്ചു സമാധാനത്തിൻ മന്ത്രം മുറ്റത്ത് നിന്ന മരമൊന്നു മുറിച്ചു വിറ്റ പണം കൊണ്ട് മൈക്കൊന്ന് വാടകയ്ക്ക് എടുത്തു പ്രകൃതി സ്നേഹം വിളമ്പി കൊടിയുടെ നിറം പലതും ചെയ്യ്തതും പറഞ്ഞതും എല്ലാം ഒന്നും വൈകി വൈകി ചെയ്തതൊക്കെയും ശീലക്കേടുകളായി കൂടെ നടക്കുന്നു ഇനിയും എത്രയെത്ര ശീലക്കേടുകൾ ..... രാജീവ് സോമരാജ് , കോന്നി

രാധാ ഗാനം

രാധാ ഗാനം ......................... രാധിക നിൻ പ്രിയരാധിക നിന്നെ തേടിയലയുന്നിതാ .... (2) ഈ കാറ്റിലൊഴുകും നിൻ  വേണുഗാനമെവിടെ ... എന്നെ തൊട്ടുണർത്തുന്നൊരാ രാഗമെവിടെ (രാധികാ ) യമുനതൻ തീരങ്ങളിൽ നിന്റെ കാൽപ്പാടുകൾ ഞാൻ തേടിയലഞ്ഞു (2) കളിന്ദിതൻ ഓളങ്ങളിലോ ... കാളിയൻതൻ ഫണങ്ങളിലോ ..... മറഞ്ഞതെവിടെ നീ മാഞ്ഞതെവിടെ കണ്ണാ ...... കാർമുകിൽ വർണ്ണാ .... (രാധിക) പൈക്കളൊന്നും ചുരന്നതില്ല നിൻ മധുഗാനം കാതോർത്തു നിൽക്കേ ... (2) വൃന്ദാവനമുണർന്നതില്ല നിൻ കാലൊച്ച കേൾക്കാതെ ..... കാർമുകിലായ് മറഞ്ഞുവോ ... യമുനയായ് ഒഴുകിയോ..... യദുനന്ദനാ .... കണ്ണാ.... (രാധികാ) ഗോപികമാർ തൻ നിദ്രയിൽ നീ കൂടുകൂട്ടാനെന്തേ എത്തിയില്ല (2) എന്നിലെ അനുരാഗ പൂക്കൾ വിടരാതെ പൂമുഖം മോഹിച്ചു നിന്നു നിൻ കുഴൽ വിളി കാതോർത്തിരുന്നു. മുരളീ മോഹന ..... കണ്ണാ.... (രാധികാ) രാജീവ് സോമരാജ്