Posts

Showing posts from August, 2016

മിഴികളിലെ കവിത

മിഴികളിലെ കവിത *******************- കവിതകൾ മൊഴിയും നിൻ താമരയിതൾ മിഴിയിൽ മഴവില്ലു വിരിയുന്നതേറെനേരം  നോക്കിയിരുന്നു ഞാൻ... നിൻ നീല മിഴികളിൽ കണ്ടു പ്രണയം നിൻ മിഴികളിൽ കൺപീലികൾ നൃത്തം ചെയ്തു... അതിലലിഞ്ഞഞാനറിഞ്ഞില്ല. വർഷമേഘങ്ങൾ പെയ് തൊഴിഞ്ഞത്.... യാത്ര പോയ് നിൻ മിഴികളിലെ അനുരാഗ തോണിയിൽ പ്രണയമായ് ഞാൻ.. ദൂരെ വസന്തത്തിൻ ഹിമകണം പൊഴിയുന്ന ശിശിരോദ്യാനത്തിൽ... അലിഞ്ഞിരുന്നു നിൻ കഥ പറയും രാജീവനയനങ്ങളിൽ ... എന്നെ മറന്നുഞാൻ.... ശുഭദിനം രാജീവ് (ആശയത്തിന് പിന്നിൽ അറിയാത്ത സുന്ദരിയും അവളുടെ മിഴികളും:) )

വായനശാലയിലെ പുസ്തകങ്ങൾ

വായനശാലയിലെ പുസ്തകങ്ങൾ ********************************** അടച്ചിട്ട മുറിയിൽ തുറന്നിട്ട അലമാരക്കുള്ളിൽ കവിതകൾ ചൊല്ലിയും കഥകൾ പറഞ്ഞും പരസ്പരം പ്രണയിച്ചും വിപ്ലവം പറഞ്ഞും അവർ ആ നാല് ചുമരുകൾക്കുള്ളിൽ നിറഞ്ഞു..... എവിടെയോ തണലായി നിന്ന മരങ്ങളെ യന്ത്രങ്ങൾ ചവച്ചു തുപ്പി കടലാസ്സുകളാക്കി വെറും കടലാസ്സുകൾക്ക് ചിന്തകളും വികാരങ്ങളും നൽകി , ജീവൻ നൽകി കവികൾ , കഥാകാരന്മാർ ആ ജീവനുകൾ ചിന്തിക്കാൻ പഠിപ്പിച്ചു. പറയാൻ പഠിപ്പിച്ചു എഴുതാൻ പഠിപ്പിച്ചു സ്നേഹിക്കാൻ പഠിപ്പിച്ചു... പലരെയും മോഹിപ്പിച്ചു പലരും മോഹിച്ചു.. പലരും സ്വന്തമാക്കി.. എന്നിട്ടും അവർ.. അടച്ചിട്ട മുറിയിൽ. തുറന്നിട്ട അലമാരക്കുള്ളിൽ.. രാജീവ്‌