മഴയുടെ കൂട്

മഴയുടെ കൂട്
.........................
കഴിഞ്ഞ തുലാമാസ സന്ധ്യയിൽ
ആർത്തലച്ചു വന്നവളെ ഞാനെൻ
മച്ചിന്റെ മുകളിലെ കൂട്ടിലടച്ചിട്ടു
ഉഷ്ണം കൊണ്ടെൻ മേനി
പൊള്ളി മീനമാസച്ചൂടിൽ
എന്നിട്ടും മച്ചിലേക്കെത്തിയില്ല
ഇടവത്തിലവളുടെ തോഴി വന്നിട്ടും
ഇവിടെയില്ലെന്ന കള്ളമോതി ഞാൻ
കോണിപ്പടിയടഞ്ഞു നിന്നു
ഇന്നീ തുലമാസ സന്ധ്യയിൽ
മച്ചിന്റെ മുകളിലെ തട്ടും മുട്ടും കേട്ട് ഞാൻ
കൂടിന്റെ വാതിൽ മെല്ലെ തുറന്നു
ആർത്തിറങ്ങി പെയ്തു
 വെള്ളിയിൽ തീർത്തരഞ്ഞാണവും
പാദസരങ്ങളും കിലുങ്ങിയയെച്ചയിലെൻ
നെഞ്ചിടുപ്പേറി
മതിയെന്നു പറയും വരെ
നനയിച്ചു
നിന്റെ സ്നേഹക്കൂടെനിക്ക് തടവറയല്ല
എങ്കിലും പെയ്തിറങ്ങാൻ
കൊതിപൂണ്ടു നിൽക്കുമെൻ
മനസ്സാണിത്
........
രാജീവ് സോമരാജ്, കോന്നി
07.11.2016

Comments

Popular posts from this blog

ജന്മദിനം

മിഴികളിലെ കവിത

ഫിനിക്സ്