Posts

Showing posts from 2016

തിരിച്ചിട്ടൊരു ചിന്ത

തിരിച്ചിട്ടൊരു ചിന്ത -------------------- ദാഹിച്ചാൽ കുടിച്ച് തീർക്കണം വിശന്നാൽ കഴിച്ച് തീർക്കണം ഉറക്കം വന്നാൽ ഉറങ്ങി തീർക്കണം സങ്കടം വന്നാൽ കരഞ്ഞു തീർക്കണം സന്തോഷം വന്നാൽ ചിരിച്ചു തീർക്കണം പ്രണയം തോന്നിയാൽ പ്രേമിച്ചു തീർക്കണം മഴ വന്നാൽ നനഞ്ഞു തീർക്കണം പനി വന്നാൽ പനിച്ചു തീർക്കണം മരണം വന്നാൽ തിരിഞ്ഞു നടന്നിടേണം ------------------------------- രാജീവ് സോമരാജ് , കോന്നി

വൈറൽ ആയ ഒരു പ്രണയ ലേഖനം

വൈറൽ ആയ ഒരു പ്രണയ ലേഖനം ................................................................ ഫേസ്ബുക്കും വാട്ട്സാപ്പും ഒന്നുമില്ലാതിരുന്ന കാലത്ത് വൈറലായ ഒരു പ്രണയ ലേഖനത്തിന്റെ കഥയാണിത് ,. 2002 - 2003 കാലഘട്ടത്തിലാണ് സംഭവം ഞാനും അവളും തമ്മിലുള്ള പ്രണയം അതിന്റെ കൊടും മുടിയിൽ കാറ്റുകൊണ്ട് നിൽക്കുന്ന സമയം , ഞങ്ങളുടെ പ്രണയം മുഴുവൻ ലാന്റ് ഫോണിലൂടെയും ഇടവഴികളിലുമൊക്കെയായിരുന്നു . അവൾക്ക് ഒരു പ്രേമ ലേഖനം കൊടുക്കണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി , പൊതുവേ നല്ല ധൈര്യമില്ലാത്തവളായത് കൊണ്ട് വാങ്ങില്ലാ എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. എങ്കിലും 'പ്രേമലേഖനമില്ലാതെ എന്ത് പരിശുദ്ധ പ്രണയം' എന്ത് വന്നാലുംപ്രേമലേഖനം കൊടുക്കാൻ ഞാൻ തീരുമാനിച്ചു അതിന് ഒരു വഴിയും കണ്ടു പിടിച്ചു. അങ്ങനെ അറിയാവുന്ന സാഹിത്യത്തിലും കവിതയിലും മുക്കി ജോർജ്ജ് മേരിക്കെഴുതിയ പോലെ ഒരു പ്രണയ ലേഖനമങ്ങ് എഴുതി അവസാനം അവളോടുള്ള പ്രണയം ആവാഹിച്ചൊരു ചുംബനവും .. ഒരു പ്രത്യേകതയുള്ള പ്രണയലേഖനം . ഞാൻ രണ്ടു നേരം സുലൈമാനി കുടിക്കുമ്പോൾ അവൾക്കും അവളുടെ വീട്ടുകാർക്കും വീട്ടിൽ രണ്ട് നേരം ചായ കുടിക്കുന്ന ശീലമാണ്

എന്താ വെറൈറ്റിയല്ലേ ..?

എന്താ വെറൈറ്റിയല്ലേ ..? ..................................... പലപ്പോഴും സൗന്ദര്യമുള്ളവരെ കാണുമ്പോൾ ദൈവത്തോട് പറയാറുണ്ട് അത്രയ്ക്ക് തന്നില്ലങ്കിലും കുറച്ചെങ്കിലും തരാമായിരുന്നു . പാട്ടു പാടുന്നവരെ , വരയ്ക്കുന്നവരെ , ഡാൻസ് ചെയ്യുന്നവരെ ,അഭിനയിക്കുന്നവരെ, എഴുതുന്നവരെ , അങ്ങനെ കലാകാരന്മാരയൊക്കെ കാണുമ്പോൾ ഇതേ ചോദ്യം ആവർത്തിച്ചു.  അങ്ങനെ മടുത്ത ജീവിതം എടുത്ത് കിണറ്റിൽ കളയാൻ തീരുമാനിച്ചപ്പോൾ 'ദാ പുള്ളി പ്രത്യക്ഷപ്പെട്ടു പറയുവാണ് ' ഞാൻ വെറൈറ്റി പരീക്ഷിച്ചു നോക്കിയതാണ് അതാണ് 'നീ' എന്ന് ഇത് കേട്ട് ഞാൻ തരിച്ച് നിന്നു പോയ് മനസ്സിൽ വല്ലാത്തൊരു സന്തോഷം 'അപ്പോൾ ഞാൻ ഒരു വെറൈറ്റി സംഭവമാണല്ലേ ' കിണറ്റിൽ ചാടാൻ പോയ ഞാൻ ആ കിണറ്റിൽ നിന്ന് തന്നെ നാലഞ്ച് തൊട്ടി വെള്ളം കോരി തലയിൽ കൂടിയൊഴിച്ചു ... ഒ ഹ് എന്തൊരു കുളിര് .. എന്റെ ഒരു കാര്യം എന്ന് .... രാജീവ് സോമരാജ്

കൺകണ്ട സ്വാമി...

കൺകണ്ട സ്വാമി... കണിയായ സ്വാമി.... കൺനിറയെ കാണുവാനായ് കറുപ്പുടുത്തും കരിമലയേറിയും കന്നിയയ്യപ്പൻ വരുന്നു.... കാനനനടുവിൽ കാലം കാക്കുന്ന കലിയുഗ വരദനെ കാണുവാൻ കാത്തിരുന്നൊരാ കാലവും കഴിഞ്ഞു നിൻ കൺമുന്നിൽ വന്നു കാത്തിടണേ... അടിയനേ കാത്തിടണേ.. കാട്ടരുവിയിൽ കഴുകിയെറിഞ്ഞു കറുത്ത പാപവും.. കാനനപാതയിൽ കല്ലിലും മുള്ളിലും കത്തിയെരിഞ്ഞൊരെൻ കലിയും കനിയുക സ്വാമി,.... കൺകണ്ട സ്വാമി.. കന്നിയയ്യപ്പൻ വരുന്നു ................. രാജീവ് സോമരാജ് , കോന്നി

പ്രണയഭാരം

പ്രണയഭാരം ................... നിന്റെ പ്രണയം എനിക്ക് ഭാരമായിടുന്നു നിൻ പേര് വന്നു കാതില്‍ മൂളുകിൽ വഴിമാറി ഒഴുകിയ പുഴയിൽ നീ നിൻ പാദങ്ങൾ നനച്ചിടല്ലേ ഒഴുകട്ടെ ഞാൻ ശാന്തമായി ദൂരെയാ കരയിൽ തോണിയടുക്കും വരെ ........................................... രാജീവ് സോമരാജ്

മൂടിക്കെട്ടിയ കണ്ണുകൾ

മൂടിക്കെട്ടിയ കണ്ണുകൾ .............................................. മൂടിക്കെട്ടിയ കണ്ണുകൾ നീതി നിഷേധത്തിൻ പ്രതീകമോ ... നീ നിൻ മാതാവിൻ മടിയിൽ നിൻ ദേഹം വെറും രതി വൈകൃതത്തിൻ കളി കോപ്പായി മാറുന്നു. ഇനിയും ദളങ്ങൾ പൊളിയും കാമവെറിയന്മാരുടെ രക്ത പാച്ചിലാൽ കൂർത്ത കുന്തമുനകളാൽ ഇനി ജീവനാമ്പുകൾ പൊഴിയും ക്രൂരതയുടെ മുറിഞ്ഞ ഒറ്റ കരത്താൽ മുറിഞ്ഞ കൈക്ക് രക്ഷയ്ക്കായി കറുത്ത ഭൂതം മകളെ വിറ്റ കാശുമായി തൊണ്ട കീറി വാദിക്കുന്നു മകളെ നിന്റെ നിലവിളി കേൾക്കില്ല നിന്റെ മരണം കാണില്ല നീതിയുടെ കണ്ണും കാതും ഗാന്ധിയുടെ മുഖം പതിഞ്ഞ കറുത്ത തുണിയാൽ മൂടപ്പെട്ടിരിക്കുന്നു.. ...................................... രാജീവ് സോമരാജ്

വാങ്ങിയ മാലിന്യം

Image
വാങ്ങിയ മാലിന്യം ............................... ആശിച്ചു ഞാൻ അഞ്ചു സെന്റ് ഭൂമി വാങ്ങി മോഹിച്ചൊരു വീടും പണിതു മുന്നു സെന്റ് നിറയെ.. രണ്ട് സെന്റ് മുറ്റം നിറയെ ഒരു തണൽ മരം പോലും വെക്കാതെ റ്റൈൽ നിരത്തി ഭംഗി വരുത്തി കൂടയിൽ വളർന്ന ചെടികളും വാങ്ങിവെച്ചു. ചാരുകസേരയിലിരുന്നാസ്വദിച്ചു മാലിന്യം മറവു ചെയ്യാൻ സ്ഥലമില്ലാതെ അയൽപക്കകാരന്റെ വായിലേക്കിട്ടു. അയാൾ അവിടെ ബോർഡ് തൂക്കി റോഡരികിലിട്ടു പഞ്ചായത്തും ബോർഡ് തൂക്കി ശ്രാദ്ധമുണ്ണുവാൻ മാത്രം വിളിച്ച കളിയാക്കിയ കാക്കയും വരുന്നില്ല കൊത്തി വലിക്കാൻ തെരുവുനായ്ക്ക് മനുഷ്യമാംസം പ്രിയമാണു പോലും ദുർഗന്ധം സഹിക്കവയ്യാതെ ഞാൻ അഞ്ചു സെന്റും വീടും വിറ്റു .............................................. രാജീവ് സോമരാജ്

ആവണി

ആവണി ************* ആവണി പൂവണിഞ്ഞുവോ നിൻ മണിമുറ്റത്തു പൂക്കളമിടാൻ തുമ്പ ഒരുങ്ങി വന്നുവോ കായൽപ്പരപ്പിന് ഓളങ്ങളിൽ പൊന്നോണപ്പാട്ടിന് താളം തുളുമ്പി ഓണത്തുമ്പിതൻ പാട്ടിൽ നാടുണർന്നു പൂവിളിയായി ഉത്രാട രാവിൽ നിൻ ചുണ്ടിലെ ഈണം നുകരുവാൻ പാലൊളി തിങ്കൾ വിരുന്നു വന്നു പൊൻനൂലിന് ഊഞ്ഞാലിലാട്ടുവാൻ നിന്നെ കാത്തുനിന്നു .. ************************* രാജീവ് സോമരാജ്

വൃന്ദാവനം

വൃന്ദാവനം ഒരുങ്ങിയുണർന്നു കണ്ണാ നിൻ വേണുഗാനം കേൾക്കവേ.. പൂമരവും പൂക്കളും  വസന്തം വിതറി നിൻ കിളി കൊഞ്ചലിൽ പരിഭവം പൂണ്ടൊരു കായാമ്പൂവും വിടർന്നു നിൻ മാറിലെ പൂമാലയകവേ.. മനസ്സിലെ കാളിയൻ ഒടിയൊളിച്ചു നിൻ കാൽത്തള നാദം കേൾക്കവേ..

chammiya chaya

ആദ്യമായിട്ടാണ് ദിവാകരേട്ടന്റെ കടയിൽ ചായ കുടിക്കാൻ കയറിയത് . "ചേട്ടാ കടുപ്പത്തിൽ ഒരു ചായ " ചേട്ടൻ തലയാട്ടി ചേട്ടൻ അല്പസമയത്തിനുള്ളിൽ തന്നെ ചായ തന്നു. ചൂട് ചായ ഊതി കുടിച്ച ശേഷം ഞാൻ പറഞ്ഞു "ചേട്ടാ ചായ സ്ഥിരം ചായ ആണല്ലോ ഒന്നു മാറ്റി പിടിച്ചു കൂടെ " ഇത് കേട്ട ദിവാകരേട്ടൻ എന്നോട് അതിന് താൻ ഇവിടുന്ന് നേരത്തെ ചായ കുടിച്ചിട്ടില്ലല്ലോ ? പിന്നെ ചായക്ക് പകരം ചാരായം ഉണ്ടാക്കി കൊടുക്കാൻ പറ്റില്ലല്ലോ? ഞാൻ ആകെ ചമ്മിപ്പോയി .. ഇതിന് മുൻപ് അവിടുത്തെ ചായ കുടിക്കാതെ അഭിപ്രായം പറഞ്ഞത് തെറ്റായ് പോയി രാജീവ് സോമരാജ്

മിഴികളിലെ കവിത

മിഴികളിലെ കവിത *******************- കവിതകൾ മൊഴിയും നിൻ താമരയിതൾ മിഴിയിൽ മഴവില്ലു വിരിയുന്നതേറെനേരം  നോക്കിയിരുന്നു ഞാൻ... നിൻ നീല മിഴികളിൽ കണ്ടു പ്രണയം നിൻ മിഴികളിൽ കൺപീലികൾ നൃത്തം ചെയ്തു... അതിലലിഞ്ഞഞാനറിഞ്ഞില്ല. വർഷമേഘങ്ങൾ പെയ് തൊഴിഞ്ഞത്.... യാത്ര പോയ് നിൻ മിഴികളിലെ അനുരാഗ തോണിയിൽ പ്രണയമായ് ഞാൻ.. ദൂരെ വസന്തത്തിൻ ഹിമകണം പൊഴിയുന്ന ശിശിരോദ്യാനത്തിൽ... അലിഞ്ഞിരുന്നു നിൻ കഥ പറയും രാജീവനയനങ്ങളിൽ ... എന്നെ മറന്നുഞാൻ.... ശുഭദിനം രാജീവ് (ആശയത്തിന് പിന്നിൽ അറിയാത്ത സുന്ദരിയും അവളുടെ മിഴികളും:) )

വായനശാലയിലെ പുസ്തകങ്ങൾ

വായനശാലയിലെ പുസ്തകങ്ങൾ ********************************** അടച്ചിട്ട മുറിയിൽ തുറന്നിട്ട അലമാരക്കുള്ളിൽ കവിതകൾ ചൊല്ലിയും കഥകൾ പറഞ്ഞും പരസ്പരം പ്രണയിച്ചും വിപ്ലവം പറഞ്ഞും അവർ ആ നാല് ചുമരുകൾക്കുള്ളിൽ നിറഞ്ഞു..... എവിടെയോ തണലായി നിന്ന മരങ്ങളെ യന്ത്രങ്ങൾ ചവച്ചു തുപ്പി കടലാസ്സുകളാക്കി വെറും കടലാസ്സുകൾക്ക് ചിന്തകളും വികാരങ്ങളും നൽകി , ജീവൻ നൽകി കവികൾ , കഥാകാരന്മാർ ആ ജീവനുകൾ ചിന്തിക്കാൻ പഠിപ്പിച്ചു. പറയാൻ പഠിപ്പിച്ചു എഴുതാൻ പഠിപ്പിച്ചു സ്നേഹിക്കാൻ പഠിപ്പിച്ചു... പലരെയും മോഹിപ്പിച്ചു പലരും മോഹിച്ചു.. പലരും സ്വന്തമാക്കി.. എന്നിട്ടും അവർ.. അടച്ചിട്ട മുറിയിൽ. തുറന്നിട്ട അലമാരക്കുള്ളിൽ.. രാജീവ്‌

ഓർമകൾ കൂട്ടിന്

ഓർമകൾ കൂട്ടിന് --------------------------- ഓർമ്മകളെയും കൂട്ടി എന്‍റെ യാത്ര തുടരവേ... ഓർമ്മകളില്ലാതെ ഒറ്റക്ക് മതി ഇനിയെന്റെ യാത്രയെന്നുറപ്പിച്ചു. പിന്നിലേക്ക് നോക്കുവാൻ ഇനിയെനിക്കാവില്ല. വിടപറയാം നമുക്കെന്നു മൊഴിയവെ.. മറുപടിയെന്നോണം ഓർമ്മകൾ പറഞ്ഞു ഉപേക്ഷിച്ചു നീ പോവുകയാണെങ്കിൽ തിരിഞ്ഞുനോക്കാതെ നീ പോവണം "നിന്റെചിന്തകളുടെ വേരുകളാണ് ഞങ്ങൾ, നിന്‍റെ ജീവന്റെ തുടിപ്പാണ് ഞങ്ങൾ " തലയാട്ടി ഞാൻ മുന്നോട്ട് നീങ്ങവേ ശൂന്യതയെന്നിൽ നിറഞ്ഞുപൊങ്ങി. വാക്കുകൾക്കായി അക്ഷരങ്ങൾക്കായി ദാഹിച്ചു തൊണ്ടവരണ്ടു ഞാൻ തിരിഞ്ഞു നോക്കി.. ഓർമ്മകൾ ഇല്ലാതെ ശൂന്യതയാണെന്റെ ജീവിതമെന്ന തിരിച്ചറിവിൽ ചിന്തയുടെയും ചിരിയുടെയും ദുഖത്തിന്റെയും ഓർമ്മകൾ ഓടിയടുത്തു എന്നിലെ ശൂന്യതയിലേക്ക്. പിന്നിലേക്കു വലിച്ചിഴക്കുന്ന ഓർമ്മകൾ തന്നെയാണ് മുന്നിലേക്കായം കൂട്ടുന്നതും കൂട്ടിനായി കൂട്ടിഞാനവരെ വീണ്ടും തുടരുന്ന എന്‍റെ ജീവിതയാത്രയിൽ.. ശുഭദിനം രാജീവ്‌....

കാലം കലികാലം

കാലം കലികാലം ----------------- കട്ടൻ കാപ്പി കുടിച്ചു വിപ്ലവം നയിച്ചവരുടെ വിപ്ലവം രാഷ്ട്രീയ പ്രേരിതമാവുന്ന കാലം.. കാശും ചോദിച്ചു സ്വർണവും ചോദിച്ചു കല്യാണ ചിലവിനു കാശും ചോദിച്ചു. അവളുടെ വീട്ടിലെ ചായയും പലഹാരവും കഴിക്കുന്ന കാലം.. മുത്തശ്ശി കാച്ചി കൊടുത്ത എണ്ണ വേണ്ടേ വേണ്ടെന്നു.. അതു തന്നെ ബോട്ടിലിൽ നൂറിന്റെ താളുകൾ കൊടുത്ത വാങ്ങുന്ന കാലം.. കലികാലം... വെറുതെ തോന്നിയത്.. രാജീവ്‌

കുറിപ്പ്

Image
കുറിപ്പ് പുനലൂര് യാത്ര മദ്ധ്യേ kadackamon എന്നൊരു സ്ഥലമുണ്ട്. യധ്രിചികമായി അത് വഴി ഇന്ന് പോയപ്പോൾ ഓര്മ്മകളുടെ ഭാണ്ട കെട്ടിൽ എവിടെയോ ഒളിച്ചു കിടന്ന ചില ഓർമകളിൽ ചിലത് മനസ്സിലൂടെ മിന്നി മാഞ്ഞു. അവിടെ ആ അവിടെ റോഡ്‌ സൈഡിൽ കുറച്ച പുറമ്പോക്ക് സ്ഥലമുണ്ട് ഇപ്പോൾ അവിടൊക്കെ കാടു കേറി കിടക്കുകയാണ്. വർഷങ്ങൾക്ക് മുൻപ്‌. അവിടെ കുറച്ച മനുഷ്യര് കുടിലുകെട്ടി താമസിക്കുന്നുണ്ടായിരുന്നു. കേറി കിടക്കാൻ കിടപ്പാടമില്ലാത്ത കുറെ പാവങ്ങൾ . അവിടെ ഒരു വീട്ടിൽ ഒരു മുത്തശി ഉണ്ടായിരുന്നു നല്ല കുടും ബത്തിൽ പിറന്നിട്ടും നല്ല കുടുംബത്തിൽ പിറന്ന ഒരാൾ കല്യാണം കഴിച്ചത് കൊണ്ട് മാത്രം അവിടെ ചില പഴയ മാമൂലുകൾ കെട്ടി പിടിച് ഒരു കുടിലിൽ..

അടക്കമുള കുട്ടി

മിഴിനീർ കൊണ്ട് കണ്ണും മുഖവും മറച്ചും തുണിയുടെ മറവിൽ മറഞ്ഞും പോയ കാലത്തിൻ  അടക്കമുള്ള കുട്ടിയായി ഇന്നും അടക്കമുള കുട്ടിയായി അടുക്കളയുടെ കരിയിൽ കറുത്ത കുട്ടിയായി പണ്ടത്തെ കാലം ഒര്മിപിക്കുന്ന കുട്ടിയായി ചിലര് ഇന്നും ഇവിടെ എവിടയോ ?
ഉച്ച ഊണ് കഴിഞ്ഞു ഇനി അല്പം മയങ്ങാം എന്ന് വിചാരിച്ചു കിടന്നതാ.. കണ്ണിലോട്ടു മയക്കം വന്നപ്പോൾ ദാ ഫോൺ വിളിക്കുന്നു ...ഫോൺ എടുത്തപ്പോൾ അപ്പുറത്ത് നിന്ന് ചോദ്യം "ബാലഗോപലിലെ ചേട്ടനല്ലേ " ഞാൻ " അതെ " ഇന്ന് കഫെ തുറക്കുമോ ? ഇല്ലാന്ന് ഞാൻ പറഞ്ഞു അപ്പോൾ അടുത്ത ചോദ്യം " അതെന്താ തുറക്കാത്തത് " ഞാൻ " ഇന്ന് ഞായർ അല്ലെ " അതുകൊണ്ട് തുറക്കില്ല അടുത്ത ചോദ്യം വരുന്നതിനു മുന്പ് " എങ്കിൽ ശരി " എന്ന് പറഞ്ഞു ഫോൺ ഞാൻ കട്ട് ചെയ്തു . വീണ്ടും ഞാൻ പോയി കിടന്നു . ദാ വീണ്ടും വിളിക്കുന്നു ഞാൻ ഫോൺ എടുത്തു "ഹലോ " "ചേട്ടാ ഈ ഞായറാഴ്ച തുറന്നാൽ എന്താ കുഴപ്പം " ഞാൻ പറഞ്ഞു " അമ്മ ഉണ്ടാക്കിതരുന്ന ഭക്ഷണം ചൂടോടെ ഉച്ചക്ക് ഒരു ദിവസമെങ്കിലും കഴിക്കണം എന്നുണ്ട് ഞായറാഴ്ചയും കട തുറന്നാൽ അത് കിട്ടില്ല അതാണ് കുഴപ്പം " അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു . സ്വിച്ച് ഓഫും ചെയ്ത് വീണ്ടും ഉറങ്ങാൻ കിടന്നു

പ്രണയിച്ചു നിന്നെ ഞാൻ മഴയെ ..

Image
പെയ്തു മനസ്സ് നിറയെ പ്രണയമായി .. പെയ്തു ജന്മം നിറയെ വല്സല്യമായി .. ഉഷ്ണത്തിൽ സ്വാന്തനമായി മെല്ലെ മെല്ലെ തണുപ്പിന്റെ കുളിരായി നീ പെയ്തിറങ്ങി .. പേമാരിയായി നീ പേടിപ്പിച്ചപോഴും എന്നെയും എന്റെ ഒപ്പം നടന്ന  പ്രണയത്തെയും ഒരുമിച്ചു നീ പെയ്തു നനയിച്ച്പ്പോഴും  പ്രണയിച്ചു നിന്നെ ഞാൻ  മഴയെ .. വഴിവക്കിൽ പോസ്റ്റ്‌ ആക്കിയപ്പോൾ മുടിഞ്ഞ മഴ എന്ന് പറഞ്ഞത്  ഒരു യാഥാര്ത്യമായി മുന്നില് നില്ക്കുന്നു ...

അണയാത്ത ദീപമേ ഈശോ ..

Image
അണയാത്ത ദീപമേ ഈശോ .. നന്മതൻ ദീപമേ ഈശോ .. എന്നുള്ളിൽ ജീവന്റെ നാളമായി ഈശോ .. (അണയാത്ത ) തിന്മയെ പോലും നന്മയക്കീടുന്നു .. പുണ്യാഹമായ നിൻ തിരു രക്തം .. പാപിയെ പോലും മാറോട്‌ അണയ്ക്കുന്ന അമ്മ തൻ സ്നേഹമായി ഈശോ.. (അണയാത്ത ) പ്രാണനെടുക്കുന്ന വേദനയിൽ പോലും എന്നെ കാക്കുന്ന സ്നേഹമായി നീ ... പ്രാണനെടുക്കുന്നവർക്ക് പോലും ക്ഷമയേകി അനുഗ്രഹമായില്ലേ ... (അണയാത്ത ) പാപത്തിൻ വഴിയിൽ നടന്നോരെന്നെ കുരിശിന്റെ വഴികാട്ടിയ യേശുവേ ... ആരുമില്ലത്തവർക്കഭയമായി ഈ ലോകത്തിൻ നാഥനായി നീ .. അനുഗ്രഹിക്കു നാഥാ .. അനുഗ്രഹിക്കു നാഥാ .. ഈ ജന്മം സഫലമായി തീരട്ടെ .. രാജീവ്‌ ...

സമ്പൂര്ണ വികസനം

Image
തൂവെള്ള വസ്ത്രവും നിറഞ്ഞ ചിരിയും (മഞ്ഞ ചിരി) ആയി ഇതാ വരുന്നു ...നമ്മളുടെ എല്ലാം മനസ്സ് കീഴടക്കാൻ ...നിങ്ങളുടെ എന്ത് പ്രശ്നവും തീർത്തു തരാൻ ഏതു സമയവും സന്നദ്ധനായി .. നമ്മളുടെ പ്രീയപെട്ടവൻ (അവർ പറയുന്നു ) ... വോട്ടെടുപ്പിന്റെ അന്ന് വരെ നമ്മളുടെ മുൻപിൽ തൊഴു കൈകളോടെ തല കുനിച്ചു നില്ക്കും ... പാവം ജനങ്ങളുടെ കനിവ് കൊണ്ട് ജയിച്ചാൽ .......പിന്നെന്താ തല കുനിച്ചു നില്ക്കുന്ന നമ്മളുടെ തൊഴു കൈകൾ , കാണാതെ ...തല ഉയരത്തി പിടിച്ചു നടന്നു അകലും. ഇതൊരു പ്രതിഭാസമാണ് ഓരോ അഞ്ചു വര്ഷം കഴിയുമ്പോൾ കണ്ടു വരാറുള്ള പ്രതിഭാസം .(രാഷ്ട്രീയകാരന്റെ കൌശലം ).. ഇരപിടിക്കുന്ന ജീവികളെ പോലെ അനുനയത്തിൽ നമ്മളുടെ അരികിൽ വന്നു വോട്ട് കിട്ടി ജയിച്ചാൽ പിന്നെ നമ്മളെ വേട്ടയാടും ... വികസനം , വീട് , പാലം , റോഡ്‌ , അഴിമതി വിമുക്ത ഭരണം ഇതാണ് അവരുടെ ചൂണ്ടയിൽ നമ്മളെ പാട്ടിലാക്കാൻ . നമ്മൾ അവരുടെ വലയിൽ വീണു പോയാൽ പിന്നെ അവരുടെ കീശയും വീടും വികസിക്കും .. സമ്പൂര്ണ വികസനം

hi-tech ദൈവം

ദൈവങ്ങളെ തേടി ഇനി അമ്പലങ്ങളിലും പള്ളികളിലും പോകേണ്ട കാര്യമില്ല. ഒരു facebook അക്കൗണ്ട് മതി. ദൈവം ഇപ്പോൾ facebook il ഉണ്ടന്ന് ഞാൻ പറയും ഫോട്ടോ ഷെയർ ചെയ്താൽ, കമന്റ്‌ ചെയ്താൽ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്ന്.. hi-tech ദൈവങ്ങല്ക്ക് പ്രണാമം

എന്റെ ഒരു കഴ്ച്ചപാട്

Image
വ്യത്യസ്തമായ ചിന്തകള് ഉല്ലവർക്കെ, വ്യത്യസ്തമായ കഴ്ച്ചപാട് ഉണ്ടാവു ..അങ്ങനെ ഉള്ളവര്ക്ക് ഒരുപാടു വിമർശനങ്ങളെ നേരിടേണ്ടിവരുന്നു ....... ആ വിമർശനങ്ങളെ അതിജീവിച്ചവർ ലോകം അല്ലങ്കിൽ മനസ്സിനെ കീഴടക്കിയവർ ആണ് ഇത് എന്റെ ഒരു കഴ്ച്ചപാ ട് :  smile emoticon