Posts

Showing posts from January, 2017

ദയ

മുലപ്പാൽ ചുരത്തും മുലക്കണ്ണുകളിൽ കണ്ടത് കാമമോ പിറവിയെടുക്കും ദളങ്ങൾക്കിടയിൽ കാമരക്തമൊഴുക്കുവാൻ നീ അനവസരങ്ങളിൽ പതുങ്ങി നിന്നുവോ ഓർക്കുക നീ അവർ തൻ ദയയുടെ ബാക്കി പത്രമല്ലോ നീ --------------------------------- രാജീവ് സോമരാജ്

പ്രണയിനി:

പ്രണയിനി: മരണമെത്തും മുൻപേ മരണകിടക്കയിലെത്തുമോ നീ  നിനക്കായിയുള്ളിലൊളിപ്പിച്ച  പ്രണയം ഒരു വരി കവിതയിൽ  ചൊല്ലിടാം നീ കേൾക്കുമെങ്കിൽ .. എൻ കരങ്ങളിൽ പൊതിഞ്ഞീടുക നിൻ ഹൃദയസ്പന്ദനം  എൻ ശ്വാസതന്ത്രികൾ പൊട്ടിടാതെ .. --------------------- രാജീവ് സോമരാജ്, കോന്നി