Posts

ജന്മദിനം

Image
ജന്മദിനം -- ജന്മദിനത്തിന് ഒരു ഗന്ധമുണ്ടായിരുന്നു  അവൾ തരാത്ത  കുപ്പായത്തിൻ്റെ അമ്മയുണ്ടാക്കാത്ത  പാൽപായസത്തിൻ്റെ കലണ്ടറിലെ അക്കത്തിന്  ഓർമ്മപ്പെടുത്തണമെന്നുണ്ടായിരുന്നു പക്ഷേ കേൾക്കാത്ത ചെവി  അതിൻ്റെ വാ മൂടി കെട്ടിയിരുന്നു എന്തേ  ജന്മദിനം  ഓർക്കാതെ പോയി അമ്മ പറയാഞ്ഞതെന്തേ അച്ഛനും മറന്നോ അവൾ ഓർത്ത്  വെക്കാഞ്ഞതെന്തേ വിദൂരതയിൽ  അനന്തതയിൽ മിഴിവാർത്ത നക്ഷത്രത്തിന്റെ ജന്മദിനം  ആരും ഓർക്കാഞ്ഞതെന്തേ

ദൈവീകത

Image
 

ഫിനിക്സ്

ആറടി മണ്ണിലൊരോർമ്മയാകും മുന്നേ ആയിരമായിരം കാതങ്ങൾ താണ്ടണം ആർത്തു ചിരിക്കുന്ന കടലുതാണ്ടണം മന്ത്ര ചരടുപ്പൊട്ടിച്ചെറിഞ്ഞൊരു കാലത്തിൻ കൈപ്പിടിച്ചു നടന്നിടേണം അടിമയാക്കി ഭരിച്ചൊരാ ഗ്രന്ഥങ്ങൾ കാറ്റിലെറിയണം നിശ്ബദ്ധനായി ജീവനൂറ്റിക്കുടിച്ചൊരു രോഗത്തിന് ചിതകൊളുത്തി തിരിഞ്ഞു നടക്കണം ചിറകരിഞ്ഞു തകർത്തൊരു വാൾ തുരുമ്പെടുത്ത കാലത്തിൻ ചിറകിലേറണം പൊട്ടിയ തന്ത്രികളിലൂർ - ന്നൊരു കവിത വിപ്ലവമായിടേണം ✍️  രാജീവ് സോമരാജ്

ആരാണിവൻ

Image
ആരാണിവൻ .............................. ആരാണിവൻ ഇടുങ്ങിയ ഇടനാഴിയിലുടെ പായുന്നവൻ ഇരുണ്ട ഇടനാഴികളിലെ ഭിത്തികളിൽ ജനന മരണ കണക്കുകൾ എഴുതി വെച്ചിടുന്നവൻ വിശാലമീ ലോകത്ത് വിശാലയമായി ജീവിക്കണമെന്ന് വീമ്പിളക്കിയവന് ഇടുങ്ങിയാറടിമണ്ണ് നൽകിയവൻ വിശാലഹൃദയർക്ക്  ചിന്തയായി ആരാണിവൻ? ആണിയിലിടിച്ചു കാറ്റത്താടുന്ന കടലാസ്സുകളിലൂടെ വർഷങ്ങൾ എണ്ണി മടുത്ത കണ്ണുകളിൽ തിമിരവും വിരലുകളിൽ ചുളിവും നൽകിയവൻ ഞാൻ ഞാനായീ സാഗര തീരത്ത് തിരമാലകളെണ്ണി നിൽക്കുമ്പോൾ ഉദായസ്തമയങ്ങൾ നൽകി എവിടെയോ പോയി മറഞ്ഞവൻ അവന് പിറകെ നാമെല്ലാവരും പായുന്നു പിന്നിലും അവനുണ്ടെന്നറിയാതെ എണ്ണിയാൽ തീരാത്ത മുടിയിഴകൾ വലിച്ചു നീട്ടിയപ്പോൾ തലയിലിരുന്നവൻ ഓതി തന്നതാണീ കവിത ...... രാജീവ് സോമരാജ് , കോന്നി 04/11/2016

മഴയുടെ കൂട്

മഴയുടെ കൂട് ......................... കഴിഞ്ഞ തുലാമാസ സന്ധ്യയിൽ ആർത്തലച്ചു വന്നവളെ ഞാനെൻ മച്ചിന്റെ മുകളിലെ കൂട്ടിലടച്ചിട്ടു ഉഷ്ണം കൊണ്ടെൻ മേനി പൊള്ളി മീനമാസച്ചൂടിൽ എന്നിട്ടും മച്ചിലേക്കെത്തിയില്ല ഇടവത്തിലവളുടെ തോഴി വന്നിട്ടും ഇവിടെയില്ലെന്ന കള്ളമോതി ഞാൻ കോണിപ്പടിയടഞ്ഞു നിന്നു ഇന്നീ തുലമാസ സന്ധ്യയിൽ മച്ചിന്റെ മുകളിലെ തട്ടും മുട്ടും കേട്ട് ഞാൻ കൂടിന്റെ വാതിൽ മെല്ലെ തുറന്നു ആർത്തിറങ്ങി പെയ്തു  വെള്ളിയിൽ തീർത്തരഞ്ഞാണവും പാദസരങ്ങളും കിലുങ്ങിയയെച്ചയിലെൻ നെഞ്ചിടുപ്പേറി മതിയെന്നു പറയും വരെ നനയിച്ചു നിന്റെ സ്നേഹക്കൂടെനിക്ക് തടവറയല്ല എങ്കിലും പെയ്തിറങ്ങാൻ കൊതിപൂണ്ടു നിൽക്കുമെൻ മനസ്സാണിത് ........ രാജീവ് സോമരാജ്, കോന്നി 07.11.2016

മഴയുള്ള സന്ധ്യയിൽ

മഴയുള്ള സന്ധ്യയിൽ .............. ........ .......... മഴയെ സ്നേഹിച്ചവളുടെ മിഴികളിൽ സന്ധ്യതൻ പ്രണയരാഗമോ.... അവളുടെ ചുരുൾ മുടിയിൽ മെല്ലെ തഴുകിയ തെന്നൽ കാതിലെ ലോലാക്കിൽ താളമിട്ട് കാതിലോതിയത് കവിതയോ... ഇന്നീ മഴയുള്ള സന്ധ്യയിൽ തെളിയുന്ന ദീപത്തിൽ നിൻ മിഴികളിൽ തെളിയുന്നതനുരാഗ വര്ണങ്ങളോ... കൂരിരുളാൽ മാറാല പറ്റിയൊരെൻ മനസ്സിന്റെ നാലുകെട്ടിൻ തുളസിത്തറയിലെ തിരിയായ് തെളിഞ്ഞു നിൻ മന്ദസ്മിതം. നിന്‍റെ പാദസരങ്ങൾ ഓടികളിച്ചെന്നു - ള്ളിലെ ഇടനാഴികളിലെന്നും ജന്മങ്ങൾ കൂട്ടായി വരുമെന്ന് പാടി.. നിന്റെ ഒരു നോക്കെന്നിലെത്താഞ്ഞതിൽ പരിഭവം പൂണ്ടൊരെന്നെ ഇന്നലെ മഴയുള്ള സന്ധ്യയിൽ നീ കളിയാക്കിയുണർത്തിയില്ലേ ... തുളസിതൻ നന്മ മുടിയിൽ ചൂടി നീയാകസവു ചുറ്റി ദേവിയെ പോൽ അമ്പലമുറ്റത്ത് നിന്ന നേരം അരയാലിൻചോട്ടിൽ നിന്നൊരെന്നെ അഞ്ജന കണ്ണാൽ നോട്ടമെറിഞ്ഞതെന്നിടനെഞ്ചിൽ പ്രണയ ശരങ്ങളായ് .... ഇന്നീ മഴയുള്ള സന്ധ്യയിൽ ചാരത്തണഞ്ഞ നിൻ മിഴികളിലെ കവിത ഞാനിവിടെ കുറിച്ചിടട്ടെ .... ------------------------------------------------ രാജീവ് സോമരാജ് . കോന്നി

മാറ്റങ്ങൾ

മാറ്റങ്ങൾ -------------------------- മാറ്റങ്ങളുണ്ടായി  മാറ്റങ്ങളുണ്ടായി വിപ്ലവം വിജയിച്ച നാളുകളിൽ കൊടിയുടെ നിറമില്ല ജാതിയുടെ പേരില്ല മാനവരൊന്നായ വിപ്ലവങ്ങൾ വാക്കല്ല, നോട്ടല്ല മാറ്റം അറിയുക നിങ്ങൾ ചേരികളുണ്ടിവിടെ കോളനിയുണ്ടിവിടെ അവിടെയാണ് അവിടെയാണ് മാറ്റമെത്തേണ്ടത് വിശപ്പിന്റെ വിളിയുയരുന്നിവിടെ ബാല്യങ്ങൾ അലയുന്നിവിടെ തെരുവിൽ നിലവിളിയുയരുന്നിവിടെ കാടിന്റെ മക്കൾ നാടിന്റെ മക്കൾ പട്ടിണിയിൽ മരിക്കുന്നിവിടെ ഇവിടെയാണ് ഇവിടെയാണ് മാറ്റമെത്തേണ്ടത് ഗാന്ധിജി സ്വപ്നം കണ്ടൊരു മാറ്റം നമ്മൾ സ്വപ്നം കാണുന്നൊരു മാറ്റം രാജീവ് സോമരാജ് , കോന്നി