Posts

Showing posts from October, 2016

തിരിച്ചിട്ടൊരു ചിന്ത

തിരിച്ചിട്ടൊരു ചിന്ത -------------------- ദാഹിച്ചാൽ കുടിച്ച് തീർക്കണം വിശന്നാൽ കഴിച്ച് തീർക്കണം ഉറക്കം വന്നാൽ ഉറങ്ങി തീർക്കണം സങ്കടം വന്നാൽ കരഞ്ഞു തീർക്കണം സന്തോഷം വന്നാൽ ചിരിച്ചു തീർക്കണം പ്രണയം തോന്നിയാൽ പ്രേമിച്ചു തീർക്കണം മഴ വന്നാൽ നനഞ്ഞു തീർക്കണം പനി വന്നാൽ പനിച്ചു തീർക്കണം മരണം വന്നാൽ തിരിഞ്ഞു നടന്നിടേണം ------------------------------- രാജീവ് സോമരാജ് , കോന്നി

വൈറൽ ആയ ഒരു പ്രണയ ലേഖനം

വൈറൽ ആയ ഒരു പ്രണയ ലേഖനം ................................................................ ഫേസ്ബുക്കും വാട്ട്സാപ്പും ഒന്നുമില്ലാതിരുന്ന കാലത്ത് വൈറലായ ഒരു പ്രണയ ലേഖനത്തിന്റെ കഥയാണിത് ,. 2002 - 2003 കാലഘട്ടത്തിലാണ് സംഭവം ഞാനും അവളും തമ്മിലുള്ള പ്രണയം അതിന്റെ കൊടും മുടിയിൽ കാറ്റുകൊണ്ട് നിൽക്കുന്ന സമയം , ഞങ്ങളുടെ പ്രണയം മുഴുവൻ ലാന്റ് ഫോണിലൂടെയും ഇടവഴികളിലുമൊക്കെയായിരുന്നു . അവൾക്ക് ഒരു പ്രേമ ലേഖനം കൊടുക്കണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി , പൊതുവേ നല്ല ധൈര്യമില്ലാത്തവളായത് കൊണ്ട് വാങ്ങില്ലാ എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. എങ്കിലും 'പ്രേമലേഖനമില്ലാതെ എന്ത് പരിശുദ്ധ പ്രണയം' എന്ത് വന്നാലുംപ്രേമലേഖനം കൊടുക്കാൻ ഞാൻ തീരുമാനിച്ചു അതിന് ഒരു വഴിയും കണ്ടു പിടിച്ചു. അങ്ങനെ അറിയാവുന്ന സാഹിത്യത്തിലും കവിതയിലും മുക്കി ജോർജ്ജ് മേരിക്കെഴുതിയ പോലെ ഒരു പ്രണയ ലേഖനമങ്ങ് എഴുതി അവസാനം അവളോടുള്ള പ്രണയം ആവാഹിച്ചൊരു ചുംബനവും .. ഒരു പ്രത്യേകതയുള്ള പ്രണയലേഖനം . ഞാൻ രണ്ടു നേരം സുലൈമാനി കുടിക്കുമ്പോൾ അവൾക്കും അവളുടെ വീട്ടുകാർക്കും വീട്ടിൽ രണ്ട് നേരം ചായ കുടിക്കുന്ന ശീലമാണ്

എന്താ വെറൈറ്റിയല്ലേ ..?

എന്താ വെറൈറ്റിയല്ലേ ..? ..................................... പലപ്പോഴും സൗന്ദര്യമുള്ളവരെ കാണുമ്പോൾ ദൈവത്തോട് പറയാറുണ്ട് അത്രയ്ക്ക് തന്നില്ലങ്കിലും കുറച്ചെങ്കിലും തരാമായിരുന്നു . പാട്ടു പാടുന്നവരെ , വരയ്ക്കുന്നവരെ , ഡാൻസ് ചെയ്യുന്നവരെ ,അഭിനയിക്കുന്നവരെ, എഴുതുന്നവരെ , അങ്ങനെ കലാകാരന്മാരയൊക്കെ കാണുമ്പോൾ ഇതേ ചോദ്യം ആവർത്തിച്ചു.  അങ്ങനെ മടുത്ത ജീവിതം എടുത്ത് കിണറ്റിൽ കളയാൻ തീരുമാനിച്ചപ്പോൾ 'ദാ പുള്ളി പ്രത്യക്ഷപ്പെട്ടു പറയുവാണ് ' ഞാൻ വെറൈറ്റി പരീക്ഷിച്ചു നോക്കിയതാണ് അതാണ് 'നീ' എന്ന് ഇത് കേട്ട് ഞാൻ തരിച്ച് നിന്നു പോയ് മനസ്സിൽ വല്ലാത്തൊരു സന്തോഷം 'അപ്പോൾ ഞാൻ ഒരു വെറൈറ്റി സംഭവമാണല്ലേ ' കിണറ്റിൽ ചാടാൻ പോയ ഞാൻ ആ കിണറ്റിൽ നിന്ന് തന്നെ നാലഞ്ച് തൊട്ടി വെള്ളം കോരി തലയിൽ കൂടിയൊഴിച്ചു ... ഒ ഹ് എന്തൊരു കുളിര് .. എന്റെ ഒരു കാര്യം എന്ന് .... രാജീവ് സോമരാജ്

കൺകണ്ട സ്വാമി...

കൺകണ്ട സ്വാമി... കണിയായ സ്വാമി.... കൺനിറയെ കാണുവാനായ് കറുപ്പുടുത്തും കരിമലയേറിയും കന്നിയയ്യപ്പൻ വരുന്നു.... കാനനനടുവിൽ കാലം കാക്കുന്ന കലിയുഗ വരദനെ കാണുവാൻ കാത്തിരുന്നൊരാ കാലവും കഴിഞ്ഞു നിൻ കൺമുന്നിൽ വന്നു കാത്തിടണേ... അടിയനേ കാത്തിടണേ.. കാട്ടരുവിയിൽ കഴുകിയെറിഞ്ഞു കറുത്ത പാപവും.. കാനനപാതയിൽ കല്ലിലും മുള്ളിലും കത്തിയെരിഞ്ഞൊരെൻ കലിയും കനിയുക സ്വാമി,.... കൺകണ്ട സ്വാമി.. കന്നിയയ്യപ്പൻ വരുന്നു ................. രാജീവ് സോമരാജ് , കോന്നി