മാറ്റങ്ങൾ

മാറ്റങ്ങൾ
--------------------------
മാറ്റങ്ങളുണ്ടായി 
മാറ്റങ്ങളുണ്ടായി
വിപ്ലവം വിജയിച്ച നാളുകളിൽ
കൊടിയുടെ നിറമില്ല
ജാതിയുടെ പേരില്ല
മാനവരൊന്നായ വിപ്ലവങ്ങൾ
വാക്കല്ല, നോട്ടല്ല മാറ്റം
അറിയുക നിങ്ങൾ
ചേരികളുണ്ടിവിടെ
കോളനിയുണ്ടിവിടെ
അവിടെയാണ് അവിടെയാണ്
മാറ്റമെത്തേണ്ടത്
വിശപ്പിന്റെ വിളിയുയരുന്നിവിടെ
ബാല്യങ്ങൾ അലയുന്നിവിടെ
തെരുവിൽ നിലവിളിയുയരുന്നിവിടെ
കാടിന്റെ മക്കൾ
നാടിന്റെ മക്കൾ
പട്ടിണിയിൽ മരിക്കുന്നിവിടെ
ഇവിടെയാണ് ഇവിടെയാണ്
മാറ്റമെത്തേണ്ടത്
ഗാന്ധിജി സ്വപ്നം കണ്ടൊരു മാറ്റം
നമ്മൾ സ്വപ്നം കാണുന്നൊരു മാറ്റം
രാജീവ് സോമരാജ് , കോന്നി

Comments

Popular posts from this blog

ജന്മദിനം

മിഴികളിലെ കവിത

ഫിനിക്സ്