Posts

Showing posts from September, 2016

പ്രണയഭാരം

പ്രണയഭാരം ................... നിന്റെ പ്രണയം എനിക്ക് ഭാരമായിടുന്നു നിൻ പേര് വന്നു കാതില്‍ മൂളുകിൽ വഴിമാറി ഒഴുകിയ പുഴയിൽ നീ നിൻ പാദങ്ങൾ നനച്ചിടല്ലേ ഒഴുകട്ടെ ഞാൻ ശാന്തമായി ദൂരെയാ കരയിൽ തോണിയടുക്കും വരെ ........................................... രാജീവ് സോമരാജ്

മൂടിക്കെട്ടിയ കണ്ണുകൾ

മൂടിക്കെട്ടിയ കണ്ണുകൾ .............................................. മൂടിക്കെട്ടിയ കണ്ണുകൾ നീതി നിഷേധത്തിൻ പ്രതീകമോ ... നീ നിൻ മാതാവിൻ മടിയിൽ നിൻ ദേഹം വെറും രതി വൈകൃതത്തിൻ കളി കോപ്പായി മാറുന്നു. ഇനിയും ദളങ്ങൾ പൊളിയും കാമവെറിയന്മാരുടെ രക്ത പാച്ചിലാൽ കൂർത്ത കുന്തമുനകളാൽ ഇനി ജീവനാമ്പുകൾ പൊഴിയും ക്രൂരതയുടെ മുറിഞ്ഞ ഒറ്റ കരത്താൽ മുറിഞ്ഞ കൈക്ക് രക്ഷയ്ക്കായി കറുത്ത ഭൂതം മകളെ വിറ്റ കാശുമായി തൊണ്ട കീറി വാദിക്കുന്നു മകളെ നിന്റെ നിലവിളി കേൾക്കില്ല നിന്റെ മരണം കാണില്ല നീതിയുടെ കണ്ണും കാതും ഗാന്ധിയുടെ മുഖം പതിഞ്ഞ കറുത്ത തുണിയാൽ മൂടപ്പെട്ടിരിക്കുന്നു.. ...................................... രാജീവ് സോമരാജ്

വാങ്ങിയ മാലിന്യം

Image
വാങ്ങിയ മാലിന്യം ............................... ആശിച്ചു ഞാൻ അഞ്ചു സെന്റ് ഭൂമി വാങ്ങി മോഹിച്ചൊരു വീടും പണിതു മുന്നു സെന്റ് നിറയെ.. രണ്ട് സെന്റ് മുറ്റം നിറയെ ഒരു തണൽ മരം പോലും വെക്കാതെ റ്റൈൽ നിരത്തി ഭംഗി വരുത്തി കൂടയിൽ വളർന്ന ചെടികളും വാങ്ങിവെച്ചു. ചാരുകസേരയിലിരുന്നാസ്വദിച്ചു മാലിന്യം മറവു ചെയ്യാൻ സ്ഥലമില്ലാതെ അയൽപക്കകാരന്റെ വായിലേക്കിട്ടു. അയാൾ അവിടെ ബോർഡ് തൂക്കി റോഡരികിലിട്ടു പഞ്ചായത്തും ബോർഡ് തൂക്കി ശ്രാദ്ധമുണ്ണുവാൻ മാത്രം വിളിച്ച കളിയാക്കിയ കാക്കയും വരുന്നില്ല കൊത്തി വലിക്കാൻ തെരുവുനായ്ക്ക് മനുഷ്യമാംസം പ്രിയമാണു പോലും ദുർഗന്ധം സഹിക്കവയ്യാതെ ഞാൻ അഞ്ചു സെന്റും വീടും വിറ്റു .............................................. രാജീവ് സോമരാജ്

ആവണി

ആവണി ************* ആവണി പൂവണിഞ്ഞുവോ നിൻ മണിമുറ്റത്തു പൂക്കളമിടാൻ തുമ്പ ഒരുങ്ങി വന്നുവോ കായൽപ്പരപ്പിന് ഓളങ്ങളിൽ പൊന്നോണപ്പാട്ടിന് താളം തുളുമ്പി ഓണത്തുമ്പിതൻ പാട്ടിൽ നാടുണർന്നു പൂവിളിയായി ഉത്രാട രാവിൽ നിൻ ചുണ്ടിലെ ഈണം നുകരുവാൻ പാലൊളി തിങ്കൾ വിരുന്നു വന്നു പൊൻനൂലിന് ഊഞ്ഞാലിലാട്ടുവാൻ നിന്നെ കാത്തുനിന്നു .. ************************* രാജീവ് സോമരാജ്

വൃന്ദാവനം

വൃന്ദാവനം ഒരുങ്ങിയുണർന്നു കണ്ണാ നിൻ വേണുഗാനം കേൾക്കവേ.. പൂമരവും പൂക്കളും  വസന്തം വിതറി നിൻ കിളി കൊഞ്ചലിൽ പരിഭവം പൂണ്ടൊരു കായാമ്പൂവും വിടർന്നു നിൻ മാറിലെ പൂമാലയകവേ.. മനസ്സിലെ കാളിയൻ ഒടിയൊളിച്ചു നിൻ കാൽത്തള നാദം കേൾക്കവേ..

chammiya chaya

ആദ്യമായിട്ടാണ് ദിവാകരേട്ടന്റെ കടയിൽ ചായ കുടിക്കാൻ കയറിയത് . "ചേട്ടാ കടുപ്പത്തിൽ ഒരു ചായ " ചേട്ടൻ തലയാട്ടി ചേട്ടൻ അല്പസമയത്തിനുള്ളിൽ തന്നെ ചായ തന്നു. ചൂട് ചായ ഊതി കുടിച്ച ശേഷം ഞാൻ പറഞ്ഞു "ചേട്ടാ ചായ സ്ഥിരം ചായ ആണല്ലോ ഒന്നു മാറ്റി പിടിച്ചു കൂടെ " ഇത് കേട്ട ദിവാകരേട്ടൻ എന്നോട് അതിന് താൻ ഇവിടുന്ന് നേരത്തെ ചായ കുടിച്ചിട്ടില്ലല്ലോ ? പിന്നെ ചായക്ക് പകരം ചാരായം ഉണ്ടാക്കി കൊടുക്കാൻ പറ്റില്ലല്ലോ? ഞാൻ ആകെ ചമ്മിപ്പോയി .. ഇതിന് മുൻപ് അവിടുത്തെ ചായ കുടിക്കാതെ അഭിപ്രായം പറഞ്ഞത് തെറ്റായ് പോയി രാജീവ് സോമരാജ്