അച്ഛനോട്
അച്ഛനോട്
……………………..
നെഞ്ചിലെ ചൂടേറ്റുറങ്ങി
മകരമാസ കുളിരറിയാതെ ഞാൻ
നിൻ വാക്കിലെ കഥ കേട്ടു
മാമുണ്ടു വിശപ്പിന്റെ നോവറിയാതെ ഞാൻ
……………………..
നെഞ്ചിലെ ചൂടേറ്റുറങ്ങി
മകരമാസ കുളിരറിയാതെ ഞാൻ
നിൻ വാക്കിലെ കഥ കേട്ടു
മാമുണ്ടു വിശപ്പിന്റെ നോവറിയാതെ ഞാൻ
താരാട്ടിനീണത്തിൽ
നിൻ വാത്സല്യമറിഞ്ഞാവേളം
നിന്നെ പുണർന്നുറങ്ങുവാൻ
നീ വരുവോളം നിദ്രയെ മറന്നു ഞാൻ
നിൻ വാത്സല്യമറിഞ്ഞാവേളം
നിന്നെ പുണർന്നുറങ്ങുവാൻ
നീ വരുവോളം നിദ്രയെ മറന്നു ഞാൻ
തൊടിയിലെ മുള്ളിൻ
മുനയറിയാതെ ഞാൻ നടന്നു
പൂമെത്തയായ് നിൻ പാദങ്ങളിലെൻ
പാദങ്ങളാൽ ചുംബിക്കവെ
മുനയറിയാതെ ഞാൻ നടന്നു
പൂമെത്തയായ് നിൻ പാദങ്ങളിലെൻ
പാദങ്ങളാൽ ചുംബിക്കവെ
കൈവിരൽ തുമ്പിനാൽ
നടക്കുവാൻ പഠിപ്പിച്ച നിയെൻ
മിഴിയിലെ കാഴ്ച്ചയായ്
നടക്കുവാൻ പഠിപ്പിച്ച നിയെൻ
മിഴിയിലെ കാഴ്ച്ചയായ്
ചൊല്ലിയാൽ തീരാത്തൊരാ-
നന്ദിയെന്ന വാക്കിനളവ്
കൂട്ടുന്നു നീ ഇന്നും
സ്നേഹമഴയായ് പെയ്തിടുമ്പോൾ
നന്ദിയെന്ന വാക്കിനളവ്
കൂട്ടുന്നു നീ ഇന്നും
സ്നേഹമഴയായ് പെയ്തിടുമ്പോൾ
എനിക്ക് നൽകിയതൊന്നും
തിരിച്ച് നൽകാൻ കഴിയില്ല
ഈ ജന്മമല്ലാതെ നിൻ
പാദങ്ങളിലർപ്പിക്കുവാൻ
തിരിച്ച് നൽകാൻ കഴിയില്ല
ഈ ജന്മമല്ലാതെ നിൻ
പാദങ്ങളിലർപ്പിക്കുവാൻ
എനിക്ക് നൽകിയതൊക്കെയും
എൻ മകനും നൽകുമ്പോൾ
തേങ്ങിടുന്നെൻ മനം
സ്വാർത്ഥ സ്നേഹത്താൽ
എൻ മകനും നൽകുമ്പോൾ
തേങ്ങിടുന്നെൻ മനം
സ്വാർത്ഥ സ്നേഹത്താൽ
പറയൂ …. തണലായ വൃക്ഷമേ
നിനക്ക് തണലേകുവാൻ
പടുവൃക്ഷമാകാൻ ഞാൻ
ജന്മങ്ങളെത്ര കാത്തിരിക്കേണ്ടു?…..
നിനക്ക് തണലേകുവാൻ
പടുവൃക്ഷമാകാൻ ഞാൻ
ജന്മങ്ങളെത്ര കാത്തിരിക്കേണ്ടു?…..
രാജീവ് സോമരാജ് , കോന്നി
Comments
Post a Comment