ആത്മവിലാപം

ആത്മവിലാപം
..........................
ഹൃദയം പൊട്ടുമാറുച്ചത്തിൽ
പറഞ്ഞിടട്ടേ ..
എന്റെ ചില്ലകൾ നീ വെട്ടിയരിഞ്ഞിടു 
ശാപവാക്കുകളാൽ എന്നിൽ തീ കോരിയിടു
കത്തി ചാമ്പലാവട്ടെ എന്റെ
ചില്ലയിൽ തളിരിട്ട കിനാവള്ളിയിലെ
തളിരിലകൾ
കടപുഴകി വീഴട്ടെ …
മണ്ണിന്റെ മണമേറ്റ
എൻ ശരീരത്തെ മണ്ണിൻ തരികൾ
ഭുജിക്കട്ടെ
മാതാവിൻ ഗർഭപാത്രത്തിൽ
തിരികെയെത്തട്ടെ
ഇനിയും പിറക്കാത്ത കുഞ്ഞായി
ജിവിക്കുവാൻ
എനിക്ക് മുന്നേ വളർന്നാമരം
തണൽ നൽകാനാവതെ
സ്വയം ശപിച്ചു ഇല്ലാതെയാകുന്നത്
കണ്ടു നിൽക്കാൻ വയ്യന്റെ ലോകമേ..
അമ്മ തൻ നെഞ്ചിലെ കനലും
അച്ചന്റെ ഉള്ളിലെ തേങ്ങലും
ഒരു ചിരി മാഞ്ഞ മുഖങ്ങൾ
എന്നുള്ളിലെ വിങ്ങുന്ന ഹൃദയത്തിൻ
ഭാരമേറ്റിടുന്നു
ചിതലരിച്ചൊരാ മേൽക്കൂര പോലെ
നാളെ ജീവിതം മണ്ണിൽ പതിച്ചിടാം
അന്ന് നീ കർമ്മത്തിൻ കടം പറയാതെ
എന്നെ ഏൽക്കണം
സ്വാന്ത്വന വാക്കിന്റെ ഒരു പിടി
മണ്ണെന്റെ ദേഹം മുടൂമോ
 ഇല്ല അറിയില്ലൊരാൾക്കും
കഥയും കവിതയും
 മനസ്സും
നിദ്ര വിട പറഞ്ഞ രാത്രിതൻ
ഏകാന്ത വഴികളിൽ
സ്വന്ത്വനം വരികളിൽ തേടിയ
എൻ നെഞ്ചിലെ ഗദ്ഗദം വരികളിൽ
തികയാതെ കണ്ണിൽ തുളമ്പുന്നു..
നിർത്തിടട്ടെ ....
രാജീവ് സോമരാജ്

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്