ശീലക്കേടുകൾ

ശീലക്കേടുകൾ
.............................
മൂഢസ്വർഗത്തിലിരുന്ന്
വിട്ടകന്ന സ്വപ്നങ്ങളുടെ 
കാലിൽ പിടിച്ച് വലിച്ചു
തകർന്നൊരു പ്രണയത്തിൻ
േവദന പുകക്കുഴലിൻ കൂട്ട് പിടിച്ച്
കുപ്പിയിൽ നിറച്ച കവിത വിഴുങ്ങി
മറന്നു .....വീണ്ടും ഓർക്കുവാൻ
പാടുവാനറിയാത്ത ശബ്ദം
കൊണ്ട് പാടിയതൊക്കെ
സുന്ദര ഗാനങ്ങൾ
കാശില്ലാത്ത നേരത്തു വിശക്കും
ചില്ലിട്ട അലമാരിയിൽ
വടയും പുട്ടും നോക്കി ചിരിക്കും
വഴിയിൽ ഭിക്ഷ യാചിച്ച
യാചകനോട് യാചിച്ചു
സമാധാനത്തിൻ മന്ത്രം
മുറ്റത്ത് നിന്ന മരമൊന്നു
മുറിച്ചു വിറ്റ പണം കൊണ്ട്
മൈക്കൊന്ന് വാടകയ്ക്ക്
എടുത്തു പ്രകൃതി സ്നേഹം വിളമ്പി
കൊടിയുടെ നിറം പലതും
ചെയ്യ്തതും പറഞ്ഞതും
എല്ലാം ഒന്നും
വൈകി വൈകി
ചെയ്തതൊക്കെയും
ശീലക്കേടുകളായി
കൂടെ നടക്കുന്നു
ഇനിയും എത്രയെത്ര ശീലക്കേടുകൾ
.....
രാജീവ് സോമരാജ് , കോന്നി

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്