രാധാ ഗാനം

രാധാ ഗാനം
.........................
രാധിക നിൻ പ്രിയരാധിക
നിന്നെ തേടിയലയുന്നിതാ .... (2)
ഈ കാറ്റിലൊഴുകും നിൻ 
വേണുഗാനമെവിടെ ...
എന്നെ തൊട്ടുണർത്തുന്നൊരാ രാഗമെവിടെ
(രാധികാ )
യമുനതൻ തീരങ്ങളിൽ നിന്റെ
കാൽപ്പാടുകൾ ഞാൻ തേടിയലഞ്ഞു (2)
കളിന്ദിതൻ ഓളങ്ങളിലോ ...
കാളിയൻതൻ ഫണങ്ങളിലോ .....
മറഞ്ഞതെവിടെ നീ മാഞ്ഞതെവിടെ
കണ്ണാ ...... കാർമുകിൽ വർണ്ണാ ....
(രാധിക)
പൈക്കളൊന്നും ചുരന്നതില്ല
നിൻ മധുഗാനം കാതോർത്തു നിൽക്കേ ... (2)
വൃന്ദാവനമുണർന്നതില്ല
നിൻ കാലൊച്ച കേൾക്കാതെ .....
കാർമുകിലായ് മറഞ്ഞുവോ ...
യമുനയായ് ഒഴുകിയോ.....
യദുനന്ദനാ .... കണ്ണാ....
(രാധികാ)
ഗോപികമാർ തൻ നിദ്രയിൽ
നീ കൂടുകൂട്ടാനെന്തേ എത്തിയില്ല (2)
എന്നിലെ അനുരാഗ പൂക്കൾ വിടരാതെ
പൂമുഖം മോഹിച്ചു നിന്നു
നിൻ കുഴൽ വിളി കാതോർത്തിരുന്നു.
മുരളീ മോഹന ..... കണ്ണാ....
(രാധികാ)
രാജീവ് സോമരാജ്

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്