ചിന്തകൾ വിൽപ്പനക്ക്



ചിന്തകൾ വിൽപ്പനക്ക്
--------------------------------------
വിൽക്കുവാൻ വെച്ച് ഞാനെൻ
ചിന്തകളൊക്കെ 
പുസ്തകത്താളുകളിലച്ചടിച്ച്‌
തോന്നിയതൊക്കെ എഴുതി
ഞാനെൻ കടലാസ്സുകളിലാരുമറിയാതെ
രാത്രികളിൽ .
ചിന്തകളൊക്കെ വെറുത്ത നാളിൽ
കീറിയെറിഞ്ഞു ഞാൻ
ആയിരം ശാപവാക്കുകളാൽ
എന്നിട്ടുമെഴുതി ഞാൻ
മുഖപുസ്തകത്തിൽ നൂറു നൂറു
ഇഷ്ടങ്ങളിൽ കണ്ണോടിക്കുവാൻ
മൂക്കുകുത്തി വീണ പ്രണയത്തിൻ ചിരിയും
താളം തെറ്റിയ ജീവിത രാഗങ്ങളും
വിപ്ലവമുണർത്തിയ വഴിയിലെ വാക്കുകളും
തേടി ഞാൻ എണ്ണിയാൽ തീരാത്ത
ചിന്തതൻ പുസ്തകത്താളുകളിൽ
കാത്തിരുന്നു ഞാൻ
ദിവസങ്ങളോളം നാലുവരി കവിതയെ
കെട്ടിപുണരുവാൻ
കവിയോ കഥാകാരനോ
അതോ ഭ്രാന്തനോ
വെറും വഴിപോക്കനോ
അറിയില്ല ഞാൻ പോകും വഴികളിൽ
എന്നെ തേടി വരുന്ന പേരുകൾ
വിൽക്കുവാൻ വെച്ച് ഞാനെൻ
ചിന്തകളൊക്കെ
പുസ്തകത്താളുകളിലച്ചടിച്ച്‌
പുതിയ ചിന്തകൾതൻ
മേച്ചിൽ പുറങ്ങൾ തേടുവാൻ ..
പോയവർ തൻ വഴിയേ നടക്കുവാൻ
ശൂന്യതയില്ലാത്ത വയറിന്റെ
മോഹവുമായി
--------------------------------------------
രാജീവ് സോമരാജ് ..

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്