ആവണി

ആവണി
*************
ആവണി പൂവണിഞ്ഞുവോ
നിൻ മണിമുറ്റത്തു പൂക്കളമിടാൻ
തുമ്പ ഒരുങ്ങി വന്നുവോ
കായൽപ്പരപ്പിന് ഓളങ്ങളിൽ
പൊന്നോണപ്പാട്ടിന് താളം തുളുമ്പി
ഓണത്തുമ്പിതൻ പാട്ടിൽ
നാടുണർന്നു പൂവിളിയായി
ഉത്രാട രാവിൽ നിൻ ചുണ്ടിലെ
ഈണം നുകരുവാൻ
പാലൊളി തിങ്കൾ വിരുന്നു വന്നു
പൊൻനൂലിന് ഊഞ്ഞാലിലാട്ടുവാൻ
നിന്നെ കാത്തുനിന്നു ..
*************************
രാജീവ് സോമരാജ്

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്