ഉച്ച ഊണ് കഴിഞ്ഞു ഇനി അല്പം മയങ്ങാം എന്ന് വിചാരിച്ചു കിടന്നതാ.. കണ്ണിലോട്ടു മയക്കം വന്നപ്പോൾ ദാ ഫോൺ വിളിക്കുന്നു ...ഫോൺ എടുത്തപ്പോൾ അപ്പുറത്ത് നിന്ന് ചോദ്യം "ബാലഗോപലിലെ ചേട്ടനല്ലേ "
ഞാൻ " അതെ "
ഇന്ന് കഫെ തുറക്കുമോ ?
ഇല്ലാന്ന് ഞാൻ പറഞ്ഞു
അപ്പോൾ അടുത്ത ചോദ്യം " അതെന്താ തുറക്കാത്തത് "
ഞാൻ " ഇന്ന് ഞായർ അല്ലെ " അതുകൊണ്ട് തുറക്കില്ല
അടുത്ത ചോദ്യം വരുന്നതിനു മുന്പ് " എങ്കിൽ ശരി " എന്ന് പറഞ്ഞു ഫോൺ ഞാൻ കട്ട് ചെയ്തു .
വീണ്ടും ഞാൻ പോയി കിടന്നു . ദാ വീണ്ടും വിളിക്കുന്നു
ഞാൻ ഫോൺ എടുത്തു "ഹലോ "
"ചേട്ടാ ഈ ഞായറാഴ്ച തുറന്നാൽ എന്താ കുഴപ്പം "
ഞാൻ പറഞ്ഞു " അമ്മ ഉണ്ടാക്കിതരുന്ന ഭക്ഷണം ചൂടോടെ ഉച്ചക്ക് ഒരു ദിവസമെങ്കിലും കഴിക്കണം എന്നുണ്ട് ഞായറാഴ്ചയും കട തുറന്നാൽ അത് കിട്ടില്ല അതാണ് കുഴപ്പം "
അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു . സ്വിച്ച് ഓഫും ചെയ്ത് വീണ്ടും ഉറങ്ങാൻ കിടന്നു

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്