അണയാത്ത ദീപമേ ഈശോ ..
അണയാത്ത ദീപമേ ഈശോ ..
നന്മതൻ ദീപമേ ഈശോ ..
എന്നുള്ളിൽ ജീവന്റെ നാളമായി ഈശോ ..
(അണയാത്ത )
തിന്മയെ പോലും നന്മയക്കീടുന്നു ..
പുണ്യാഹമായ നിൻ തിരു രക്തം ..
പാപിയെ പോലും മാറോട് അണയ്ക്കുന്ന
അമ്മ തൻ സ്നേഹമായി ഈശോ..
(അണയാത്ത )
പ്രാണനെടുക്കുന്ന വേദനയിൽ പോലും
എന്നെ കാക്കുന്ന സ്നേഹമായി നീ ...
പ്രാണനെടുക്കുന്നവർക്ക് പോലും
ക്ഷമയേകി അനുഗ്രഹമായില്ലേ ...
(അണയാത്ത )
പാപത്തിൻ വഴിയിൽ നടന്നോരെന്നെ
കുരിശിന്റെ വഴികാട്ടിയ യേശുവേ ...
ആരുമില്ലത്തവർക്കഭയമായി
ഈ ലോകത്തിൻ നാഥനായി നീ ..
അനുഗ്രഹിക്കു നാഥാ .. അനുഗ്രഹിക്കു നാഥാ ..
ഈ ജന്മം സഫലമായി തീരട്ടെ ..
രാജീവ് ...

Comments
Post a Comment