സമ്പൂര്ണ വികസനം

തൂവെള്ള വസ്ത്രവും നിറഞ്ഞ ചിരിയും (മഞ്ഞ ചിരി) ആയി ഇതാ വരുന്നു ...നമ്മളുടെ എല്ലാം മനസ്സ് കീഴടക്കാൻ ...നിങ്ങളുടെ എന്ത് പ്രശ്നവും തീർത്തു തരാൻ ഏതു സമയവും സന്നദ്ധനായി .. നമ്മളുടെ പ്രീയപെട്ടവൻ (അവർ പറയുന്നു ) ...
വോട്ടെടുപ്പിന്റെ അന്ന് വരെ നമ്മളുടെ മുൻപിൽ തൊഴു കൈകളോടെ തല കുനിച്ചു നില്ക്കും ...
പാവം ജനങ്ങളുടെ കനിവ് കൊണ്ട് ജയിച്ചാൽ .......പിന്നെന്താ തല കുനിച്ചു നില്ക്കുന്ന നമ്മളുടെ തൊഴു കൈകൾ , കാണാതെ ...തല ഉയരത്തി പിടിച്ചു നടന്നു അകലും.
ഇതൊരു പ്രതിഭാസമാണ് ഓരോ അഞ്ചു വര്ഷം കഴിയുമ്പോൾ കണ്ടു വരാറുള്ള പ്രതിഭാസം .(രാഷ്ട്രീയകാരന്റെ കൌശലം )..
ഇരപിടിക്കുന്ന ജീവികളെ പോലെ അനുനയത്തിൽ നമ്മളുടെ അരികിൽ വന്നു വോട്ട് കിട്ടി ജയിച്ചാൽ പിന്നെ നമ്മളെ വേട്ടയാടും ...
വികസനം , വീട് , പാലം , റോഡ്‌ , അഴിമതി വിമുക്ത ഭരണം ഇതാണ് അവരുടെ ചൂണ്ടയിൽ നമ്മളെ പാട്ടിലാക്കാൻ . നമ്മൾ അവരുടെ വലയിൽ വീണു പോയാൽ പിന്നെ അവരുടെ കീശയും വീടും വികസിക്കും ..
സമ്പൂര്ണ വികസനം


Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്