മുലപ്പാൽ ചുരത്തും മുലക്കണ്ണുകളിൽ കണ്ടത് കാമമോ പിറവിയെടുക്കും ദളങ്ങൾക്കിടയിൽ കാമരക്തമൊഴുക്കുവാൻ നീ അനവസരങ്ങളിൽ പതുങ്ങി നിന്നുവോ ഓർക്കുക നീ അവർ തൻ ദയയുടെ ബാക്കി പത്രമല്ലോ നീ --------------------------------- രാജീവ് സോമരാജ്
ജന്മദിനം -- ജന്മദിനത്തിന് ഒരു ഗന്ധമുണ്ടായിരുന്നു അവൾ തരാത്ത കുപ്പായത്തിൻ്റെ അമ്മയുണ്ടാക്കാത്ത പാൽപായസത്തിൻ്റെ കലണ്ടറിലെ അക്കത്തിന് ഓർമ്മപ്പെടുത്തണമെന്നുണ്ടായിരുന്നു പക്ഷേ കേൾക്കാത്ത ചെവി അതിൻ്റെ വാ മൂടി കെട്ടിയിരുന്നു എന്തേ ജന്മദിനം ഓർക്കാതെ പോയി അമ്മ പറയാഞ്ഞതെന്തേ അച്ഛനും മറന്നോ അവൾ ഓർത്ത് വെക്കാഞ്ഞതെന്തേ വിദൂരതയിൽ അനന്തതയിൽ മിഴിവാർത്ത നക്ഷത്രത്തിന്റെ ജന്മദിനം ആരും ഓർക്കാഞ്ഞതെന്തേ
Comments
Post a Comment