കൺകണ്ട സ്വാമി...

കൺകണ്ട സ്വാമി...
കണിയായ സ്വാമി....
കൺനിറയെ കാണുവാനായ്
കറുപ്പുടുത്തും കരിമലയേറിയും
കന്നിയയ്യപ്പൻ വരുന്നു....
കാനനനടുവിൽ കാലം
കാക്കുന്ന കലിയുഗ വരദനെ
കാണുവാൻ കാത്തിരുന്നൊരാ
കാലവും കഴിഞ്ഞു നിൻ
കൺമുന്നിൽ വന്നു
കാത്തിടണേ... അടിയനേ കാത്തിടണേ..
കാട്ടരുവിയിൽ കഴുകിയെറിഞ്ഞു
കറുത്ത പാപവും..
കാനനപാതയിൽ കല്ലിലും മുള്ളിലും
കത്തിയെരിഞ്ഞൊരെൻ കലിയും
കനിയുക സ്വാമി,....
കൺകണ്ട സ്വാമി..
കന്നിയയ്യപ്പൻ വരുന്നു
.................
രാജീവ് സോമരാജ് , കോന്നി

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്