മിഴികളിലെ കവിത

മിഴികളിലെ കവിത
*******************-
കവിതകൾ മൊഴിയും നിൻ
താമരയിതൾ മിഴിയിൽ
മഴവില്ലു വിരിയുന്നതേറെനേരം 
നോക്കിയിരുന്നു ഞാൻ...
നിൻ നീല മിഴികളിൽ കണ്ടു
പ്രണയം
നിൻ മിഴികളിൽ കൺപീലികൾ
നൃത്തം ചെയ്തു...
അതിലലിഞ്ഞഞാനറിഞ്ഞില്ല.
വർഷമേഘങ്ങൾ പെയ് തൊഴിഞ്ഞത്....
യാത്ര പോയ് നിൻ മിഴികളിലെ
അനുരാഗ തോണിയിൽ
പ്രണയമായ് ഞാൻ..
ദൂരെ വസന്തത്തിൻ ഹിമകണം
പൊഴിയുന്ന ശിശിരോദ്യാനത്തിൽ...
അലിഞ്ഞിരുന്നു നിൻ കഥ പറയും
രാജീവനയനങ്ങളിൽ ...
എന്നെ മറന്നുഞാൻ....
ശുഭദിനം
രാജീവ്
(ആശയത്തിന് പിന്നിൽ അറിയാത്ത സുന്ദരിയും അവളുടെ മിഴികളും:) )

Comments

Popular posts from this blog

ജന്മദിനം

മഴയുള്ള സന്ധ്യയിൽ

ഫിനിക്സ്