ആറടി മണ്ണിലൊരോർമ്മയാകും മുന്നേ ആയിരമായിരം കാതങ്ങൾ താണ്ടണം ആർത്തു ചിരിക്കുന്ന കടലുതാണ്ടണം മന്ത്ര ചരടുപ്പൊട്ടിച്ചെറിഞ്ഞൊരു കാലത്തിൻ കൈപ്പിടിച്ചു നടന്നിടേണം അടിമയാക്കി ഭരിച്ചൊരാ ഗ്രന്ഥങ്ങൾ കാറ്റിലെറിയണം നിശ്ബദ്ധനായി ജീവനൂറ്റിക്കുടിച്ചൊരു രോഗത്തിന് ചിതകൊളുത്തി തിരിഞ്ഞു നടക്കണം ചിറകരിഞ്ഞു തകർത്തൊരു വാൾ തുരുമ്പെടുത്ത കാലത്തിൻ ചിറകിലേറണം പൊട്ടിയ തന്ത്രികളിലൂർ - ന്നൊരു കവിത വിപ്ലവമായിടേണം ✍️ രാജീവ് സോമരാജ്